Monday, July 5, 2010

(കപട)മതേതരത്വം തെളിയിക്കാനുള്ള ഒരു പാടേയ്

പ്രവാചകനെ നിന്ദിച്ച തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാകന്റെ കൈവെട്ടിയ സംഭവത്തില്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ എന്തായിരിക്കും എന്നറിയാന്‍ കൗതുകമുണ്ടായിരുന്നു.
പൊതുവേ മുസ്്‌ലിം വിരുദ്ധ വാര്‍ത്തകള്‍ പൊലിപ്പിക്കാറുള്ള മനോരമയില്‍ നിന്നും മാതൃഭുമിയില്‍ നിന്നുമൊക്കെയാണ് ഒരു അട്ടിമറി പ്രതീക്ഷിച്ചത്. അപ്രതീക്ഷിതമായി എല്ലാ പത്രങ്ങളും മാന്യമായ തലക്കെട്ടാണ് നല്‍കിയത്. എല്ലാ തലക്കെട്ടുകളിലും ചോദ്യപേപ്പര്‍ വിവാദം പരാമര്‍ശിക്കപ്പെട്ടു. മുസ്്‌ലിം പത്രങ്ങളും (മുസ്്‌ലിം മാനേജ്‌മെന്റ് നടത്തുന്ന പത്രം എന്നേ ഉദ്ദേശിച്ചൂള്ളു) മാന്യമായ നിലപാട് പുലര്‍ത്തി. പക്ഷേ ഒരു പത്രം എന്നെ ഞെട്ടിച്ചു. അത് സാക്ഷാല്‍ മാധ്യമമാണ്.
ജമാഅത്തെ ഇസ്്‌ലാമിയുടെ ഭീകരത എല്ലാവരും ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മതേതരത്വം തെളിയിക്കാന്‍ ഇത്ര പാടുപെടേണ്ടി വരും എന്ന് അപ്പോഴാണ് മനസ്സിലായത്.
മാധ്യമത്തിന്റെ ഹെഡ്ഡിങ് നോക്കൂ: കോളജ് അധ്യാപകന്റെ കൈ വെട്ടി മാറ്റി ( ഏതോ നിരപരാധിയായ അധ്യാപകന്‍ എന്നേ ആര്‍ക്കും തോന്നൂ). പിന്നെ ഞാന്‍ കരുതി, വാര്‍ത്തയുടെ തുടക്കത്തില്‍ ഉണ്ടാകുമെന്ന്- അവിടെയുമില്ല. അധ്യാപകന്റെ വിശേഷണം തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ എന്നാണ്. എന്നാല്‍, രണ്ടാം പാരഗ്രാഫിലെങ്കിലും കാണും... നോ രക്ഷ. എന്തിനാണ് പടച്ചോനേ ഈ പാവത്തിന്റെ കൈവെട്ടിയതെന്നറിയണമെങ്കില്‍ മൂന്നാമത്തെ പാരഗ്രാഫ് വായിക്കണം.





















പത്രധര്‍മത്തെയും വാര്‍ത്തയെഴുത്തിന്റെ ബാലപാഠവുമൊക്കെ ഒറ്റയടിക്ക് അട്ടിമറിച്ചിരിക്കുകയാണിവിടെ. ഒന്നാം പേജായത് കൊണ്ട് സബ്് എഡിറ്ററുടെ കൈയബദ്ധമെന്ന പറഞ്ഞൊഴിയാന്‍ കഴിയില്ല. വേണ്ടപ്പെട്ടവര്‍ കൈവച്ചതാണെന്ന് സമ്മതിക്കുകയല്ലാതെ നിര്‍വ്വാഹമില്ല...

ചുരുങ്ങിയത് അച്ചായന്റെ ദീപികയുടെ മാന്യതയെങ്കിലും കാട്ടാമായിരുന്നു!!!!

3 comments:

  1. പല പത്രങ്ങൾ പലവിധം

    ReplyDelete
  2. കൈ വെട്ടിയത് എന്തിനായാലും ആരാണ് അവര്‍ക്ക് അതിനധികാരം നല്‍കിയത്..
    പ്രവാചക സ്നേഹം പ്രകടിപ്പിക്കാനുള്ള ഈ മാത്രുക പ്രവാചകന്‍ പഠിപ്പിച്ചതാണോ ?
    ഇപ്പോഴും ഇതൊരു മതേതര ജനാധിപത്യ രാജ്യമല്ലേ!! ???
    കൈ വെട്ട്യത് ഇസ്‌ലാമിക ശിക്ഷാ രീതിയാണെന്നും ചില മണ്ടന്മാര്‍ പ്രചരിപ്പിക്കുന്നു...

    സഹോദരാ നമ്മളെന്തിനാ ശത്രുവിന്റെ കയ്യിലെ പാവയാകുന്നത് ?
    കൈ വെട്ടിയതിന്റെ ബാക്കിപത്രം എന്തേ...
    വാര്‍ത്തയില്‍ ഒന്നാം സ്ഥാനം 'എന്താണ് സംഭവിച്ചത് " എന്നതിനാണ്..
    അതിനു ശേഷമാണു ആര് ? എന്തിനു ? എന്നുള്ളത്...
    പൊതുബോധത്തിനു അടിമപ്പെടുക എന്നത് മാധ്യമത്തിന്റെ രീതിയല്ല..
    'മാധ്യമ'ത്തിനു കൈ വെട്ടിയത് ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്...
    അല്ലാതെ ഇസ്‌ലാമിക പ്രതിക്രിയയല്ല.. വെട്ടിയവര്‍ ആരായാലും
    അവര്‍ ഈ ലോകത്തല്ലങ്കില്‍ പരലോകത്ത് പിടികൂടപ്പെടുക തന്നെ ചെയ്യും...എന്തിനെന്നോ ? നാട്ടില്‍ ഫിത്ത്ന ഉണ്ടാക്കിയതിന്.......
    ഇസ്‌ലാമിനെ ഒരു പ്രത്യയശാസ്ത്രമായി
    മനസ്സിലാക്കിയവര്‍ ഒരിക്കലും ഈ ക്രിമിനല്‍ കുറ്റത്തിന് കൂട്ട് നില്‍ക്കില്ല..
    ജമാ അത്തിനെ കുറ്റം പറയുന്നവര്‍ മൌദൂദിയുടെ "ജിഹാദ് " എന്ന പുസ്തകം വായിച്ചു നോക്കട്ടെ അതിലുണ്ട് നാട്ടില്‍ ഫിത്‌ന (കുഴപ്പം) ഉണ്ടാക്കുന്നതിനെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്ന്.. എന്താണ് ജിഹാദ് എന്നും മനസ്സിലാവും... അല്ലാതെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ഏര്‍പ്പാട് ഇസ്ലാമിലില്ല....

    പിന്നെ പലരും ആഗ്രഹിച്ചാലും.. ഭീകരവാദ ആരോപണത്തില്‍ ജമാ അത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ എത്ര ചുഴിഞ്ഞു അന്വേഷിച്ചാലും ഒരു ഭയവുമില്ല.. എത്ര റൈഡ് നടത്തിയാലും ഇല്ലാത്തതൊന്നും കണ്ടെത്താന്‍ കഴിയില്ലല്ലോ... വടിവാളോ, കത്തിയോ, ബോംബോ, ഒന്നും ജമാ അത്തെ ഇസ്ലാമിക്ക് പരിചയമില്ല... ഇത് ഇസ്‌ലാമിക പ്രസ്ഥാനമാണ്. രണ്ടു നിരോധനങ്ങള്‍ കണ്ട പ്രസ്ഥാനത്തിന് അക്കാര്യത്തില്‍ ആശങ്കയുമില്ല..


    പണ്ട് നമ്പൂതിരിപ്പാട് ഒന്ന് കളിച്ചുനോക്കിയപ്പോ ആരും മിണ്ടീല്ല..
    അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ പത്രം തുടങ്ങേണ്ടി വന്നത്..
    ഇന്നത്തെ ഈ സാഹചര്യത്തില്‍
    മാധ്യമം ഇല്ലായിരുന്നെങ്കില്‍ മറ്റു പത്രങ്ങള്‍
    ഈ സംഭവം എങ്ങനെ ആഘോഷിക്കുമായിരുന്നു
    എന്ന് ആലോചിച്ചു നോക്കൂ...
    കാരണം.. പൊതുസമൂഹം വായിക്കുന്ന പത്രം മുസ്ലീമ്കളുടെതായിട്ടു മാധ്യമം അല്ലാതൊനില്ലല്ലോ...
    അതുകൊണ്ട് ഇസ്‌ലാമിന്റെ അക്കൌണ്ടില്‍ എല്ലാരും കാണിക്കുന്ന തോന്ന്യാസങ്ങല്‍ക്കെല്ലാം മാധ്യമം ആഘോഷിക്കണം എന്ന് പറഞ്ഞാല്‍ ഇത് ഒരു മുസ്‌ലിം "ജന്മഭൂമി" ആയിപ്പോകും. (ജന്മഭൂമി ഒരു പത്രമാ കേട്ടോ)

    വികാരങ്ങല്‍ക്കല്ല, വിവേകത്തിനാണ് ഇസ്‌ലാമില്‍ സ്ഥാനം...
    അതുകൊണ്ട് തന്നെയാ ഈ പത്രം 19 എഡിഷനും കൊണ്ട് നിവര്‍ന്നു നില്‍ക്കുന്നത്...
    വസ്സലാം....

    ReplyDelete
  3. ithuvareyoum kai vettiya 1 prathiye polum policinu pidekkan kazhinjattillaaaaaa

    ennulathanu sathyam

    ReplyDelete