Wednesday, December 7, 2011

അന്തമില്ലാത്തവര്‍ പത്രപ്രവര്‍ത്തനത്തിനിറങ്ങിയാല്‍

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനറിയാവുന്ന
ഏതൊരുത്തനും ചെയ്യാവുന്ന പണിയായി പത്രപ്രവര്‍ത്തനം മാറിയതിന്റെ ദുരന്തമാണ് താഴെക്കാണുന്നത്. മക്കാ മസ്്ജിദിന്റെ വാര്‍ത്ത കിട്ടിയപ്പോള്‍ ഒരു പടം കൊടുക്കണം. ഉടനെ ഗൂഗിളില്‍ തപ്പി. ഗൂഗിളിന് ഹൈദരാബാദിലെ മക്കയും സൗദി അറേബ്യയിലെ മക്കയും തിരിച്ചറിയാനുള്ള വിവേചന ശേഷിയൊന്നുമില്ലല്ലോ. ഡസ്‌കിലിരിക്കുന്നവന്റെ വിവരമില്ലായ്മ കൂടിയാവുമ്പോള്‍ വായനക്കാര്‍ സഹിക്കുക തന്നെ.


















http://www.ndtv.com/article/andhra-pradesh/andhra-pradesh-government-to-compensate-youths-affected-in-mecca-masjid-blast-156049

Wednesday, November 16, 2011

രാഹുല്‍ ഗാന്ധി സെഞ്ചുറിയടിച്ചു!!!

പൊളിറ്റിക്കല്‍ റിപോര്‍ട്ടറെ പിടിച്ച് സ്‌പോര്‍ട്‌സ് ചെയ്യാനേല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും.

Tuesday, October 25, 2011

മോഡറേറ്റ്= തീവ്രം; ഇത് മംഗളം പരിഭാഷ


തുണീസ്യയില്‍ ഇസ്്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദ വിജയിച്ചതിനെക്കുറിച്ച് മംഗളത്തിലും ഹിന്ദുവിലും വന്ന വാര്‍ത്തകളാണ് താഴെ. മുഴുവന്‍ ഇംഗ്ലീഷ് പത്രങ്ങളും അന്നഹ്ദയെക്കുറിച്ച് മോഡറേറ്റ്(മിതവാദ) ഇസ്്‌ലാമിസ്റ്റ്‌സ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ മംഗളം അത് പരിഭാഷപ്പെടുത്തിയത് തീവ്ര ഇസ്്‌ലാമിക കക്ഷി എന്ന്. എവിടെ സ്‌ഫോടനം നടന്നാലും അതിനെ മുസ്്‌ലിംകളുമായും പിന്നെ കേരളവുമായും കൂട്ടിക്കെട്ടി അപസര്‍പ്പക കഥകള്‍ മെനയുന്ന മംഗളം പത്രത്തിന്റെ പരിഭാഷ ഇങ്ങനെയായില്ലെങ്കിലല്ലേ അദ്്ഭുതമുള്ളു.



Wednesday, August 24, 2011

'ദേശാഭിമാനി' 'ചന്ദ്രിക' ആയപ്പോള്‍


 ബഹ്‌റൈന്‍: ദേശാഭിമാനി പത്രത്തിന്റെ ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെ കയ്യില്‍ കിട്ടിയവര്‍ ഒന്ന് അന്ധാളിച്ചു. പാര്‍ട്ടി അനുഭാവികള്‍ അമ്പരന്നു. പാര്‍ട്ടി ആത്മപരിശോധനയ്ക്കു തയ്യാറാവുകയാണോ?. അങ്ങനെ സംശയിക്കാന്‍ കാരണവും ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെ പുറത്തിറങ്ങിയത് മുഖപ്രസംഗ പേജില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ നിശിത വിമര്‍ശമുള്ള ലേഖനങ്ങളായിട്ടാണ്.

'
കാലം കാലികം' എന്ന കോളത്തില്‍ 'കുരുടനെ വഴി നടത്തുന്ന കുരുടന്‍' എന്ന തലക്കെട്ടില്‍ അഡ്വക്കേറ്റ് കെ.എന്‍.എ. ഖാദര്‍ എഴുതിയ ലേഖനം ഇങ്ങനെ പോകുന്നു: സി.പി.എം. നേതാക്കളാണ് വൈകല്യം ബാധിച്ച തങ്ങളുടെ പാര്‍ട്ടിക്ക് നടക്കാന്‍ പുതിയ ഊന്നു വടികള്‍ അന്വേഷിക്കുന്നത്. മതന്യൂനപക്ഷവാദികള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ മുസ്‌ലിം നാമധാരികളോ ക്രൈസ്തവ നാമധാരികളോ ആയ ആരെങ്കിലും ചൊല്‍പ്പടിക്കു നിന്നുകൊടുത്താല്‍ നന്നായിരുന്നെന്ന് സി.പി.എം. ആഗ്രഹിക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ മേധാശക്തി കൊണ്ട് ആധുനിക ലോകത്തിന്റെ മനസ്സ് കീഴടക്കാന്‍ ആവില്ല.
ഈ നൂറ്റാണ്ടിലെ മനുഷ്യബുദ്ധിയുടെ വളര്‍ച്ചയും വിവേകവും വികാരവിചാരങ്ങളും തേഞ്ഞുപോയ മാര്‍ക്‌സിയന്‍ മാനദണ്ഡങ്ങളെ മറികടന്നിരിക്കുന്നു. ആവനാഴിയിലെ ആയുധങ്ങള്‍ എല്ലാം അവസാനിച്ച സ്ഥിതിക്ക് മുന്‍പെങ്ങാണ്ട് എയ്തുപോയ മുറിഞ്ഞ അസ്ത്രങ്ങള്‍ ശേഖരിക്കുന്ന പാര്‍ട്ടി ആയി സി.പി.എം. മാറി. പാര്‍ട്ടിപത്രത്തില്‍ ഇതുപോലൊരു ലേഖനം എങ്ങനെ വന്നുകയറി എന്ന അന്വേഷണം ചെന്നെത്തിയത് പ്രിന്‍റിങ് പ്രസ്സില്‍ ആയിരുന്നു.
മുസ്‌ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക അച്ചടിക്കുന്നത് ദേശാഭിമാനി അച്ചടിക്കുന്ന അതേ പ്രസ്സിലാണ്. പ്രസ് ജീവനക്കാര്‍ മലയാളികള്‍ അല്ലാത്തതിനാല്‍ ദേശാഭിമാനിയുടെയും ചന്ദ്രികയുടെയും പേജുകള്‍ തമ്മില്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗ പേജില്‍ ചന്ദ്രികയുടെ മുഖപ്രസംഗ പേജ് കയറിപ്പറ്റുകയായിരുന്നു.

 
Mathrubhumi  30-12-2010

കൊലവിളി ന്യൂസ് ലൈവ്

നമസ്കാരം, കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലേക്കു സ്വാഗതം.. ഞാന്‍ വല്‍സന്‍ കാലപുരി.. ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത… തലസ്ഥാനത്ത് ബഹുനില കെട്ടിടം ഇടിഞ്ഞു വീണ് അനേകമാളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏകദേശം അന്‍പതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.. എല്ലാവരും ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ പി.പി.ഷിജു റിപ്പോര്‍ട്ട് ചെയ്യുന്നത്.. പി.പി.ഷിജു പറയൂ.. എന്താണ് അവിടെ നടക്കുന്നത്.. എത്രയാണ് ഏറ്റവും പുതിയ മരണസംഖ്യ ?
വല്‍സാ.. അന്‍പതിയെട്ട് പേര്‍ ഇപ്പോള്‍ ഈ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലുണ്ടെന്നാണ് കരുതുന്നത്.. മറ്റു മാധ്യമങ്ങള്‍ സ്ളാബിന്റെ അടിയില്‍ അളുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴാണ് വളരെ കൃത്യമായി 58 പേര്‍ സ്ളാബിന്റെ അടിയിലുണ്ടെന്ന് നമ്മള്‍ കേരളത്തെ അറിയിക്കുന്നത്.. ഇത് കൊലവിളി ന്യൂസിന്റെ വേള്‍ഡ് എക്സ്ക്ളൂസീവ് ആണ്.. മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത… ഇവരിലാരും തന്നെ ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന സത്യമാണ്… കാരണം ഏകദേശം 32367 കിലോഗ്രാം തൂക്കമുള്ള കോണ്‍ക്രീറ്റ് സ്ലാബ് മുപ്പതടി ഉയരത്തില്‍ നിന്നു താഴേക്കു വീണാല്‍ ജീവനോടെ പോയിട്ട് ഡെഡ്ബോഡിയെങ്കിലും നേരേ ചൊവ്വേ കിട്ടിയാല്‍ ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.. അതുപോലെ തന്നെ പിരിയന്‍ കമ്പികള്‍ ഉപയോഗിച്ച് ത്രീ ഈസ് ടു വണ്‍ എന്ന റേഷ്യോയില്‍ കൂട്ടിയ സിമന്റ് ആണ് ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഇതു വെട്ടിപ്പൊളിക്കാനും ബുദ്ധിമുട്ടാവും..
പി.പി.ഷിജു… ഈ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്രയധികം വിവരങ്ങള്‍ സമാഹരിച്ചത്… പ്രേക്ഷകര്‍ വിചാരിച്ചതിലധികം വിവരങ്ങളാണ് കൊലവിളി ന്യൂസ് എക്സ്ക്ളൂസീവായി ഷിജു ഇപ്പോള്‍ നല്‍കിയത്.. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാവും… പ്രത്യേകിച്ച് ഇതിലെ കമ്പി സിമന്റ് മണല്‍ റേഷ്യോ ഒക്കെ എങ്ങനെ ഇത്ര പെട്ടെന്ന് ഷിജു മനസ്സിലാക്കി ?
വല്‍സാ.. അതുപിന്നെ.. ഞാനിവിടെ റിപ്പോര്‍ട്ടറാകുന്നതിനു മുമ്പ് എനിക്കു വാര്‍ക്കപ്പണിയായിരുന്നല്ലോ.. അന്ന് ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടക്കുമ്പോള്‍ ഇതിനു പലകയടിച്ചത് ഞാനായിരുന്നു.. പിന്നെയാണല്ലോ ഞാന്‍ വാര്‍ക്കപ്പണിക്കു പോയ സ്ഥലത്തു വച്ച് എന്റെ മേസ്തിരിയെ ആന ചവുട്ടി കൊല്ലുന്നത് മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് കൊണ്ടുവന്നത് കണ്ടിട്ട് വല്‍സന്‍ എന്നെ റിപ്പോര്‍ട്ടറാക്കിയത്.. അന്ന് വല്‍സന്‍ എന്നോടു ചോദിച്ച ചോദ്യം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.. വീട്ടിലുള്ള എല്ലാവരും ഉള്‍പ്പെടെ സ്വന്തം വീട് കത്തിയെരിയുന്നത് കണ്ടാല്‍ എന്തു ചെയ്യുമെന്ന്.. ആദ്യം തീ കത്തുന്നത് കംപ്ളീറ്റ് ഷൂട്ട് ചെയ്ത ശേഷം മൃതദേഹങ്ങള്‍ പായില്‍പ്പൊതിഞ്ഞ് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുന്നതും ഷൂട്ട് ചെയ്ത് ചാനലിലേക്കയച്ചിട്ട് ലോഡ്ജില്‍ മുറിയെടുത്തിരുന്നു കരയും എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വല്‍സന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു.. നീയാണെടാ നാളത്തെ കേരളം കാത്തിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന്…
പി.പി.ഷിജു.. നമുക്ക് തിരിച്ചു വരാം.. എന്താണ് ഇപ്പോഴത്തെ സ്ഥിതി എത്ര മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്.. സ്ളാബിനടിയില്‍ നിന്നു നിലവിളികളോ മറ്റോ കേള്‍ക്കാനുണ്ടോ ?
ആ.. വല്‍സന്‍.. ആദ്യം ഈ സ്പോട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് നമ്മളാണ്.. അപകടം നടന്നയുടന്‍ സ്ളാബിന്നടിയില്‍ കിടന്ന് ഒരാള്‍ നമ്മളെ വിളിച്ച് സഹായം തേടുകയായിരുന്നു.. പൊലീസിലും ഫയര്‍ഫോഴ്സിലും ഒക്കെ ഞാനറിച്ചുകൊള്ളാമെന്നും അതിനടിയില്‍ കിടന്ന് ആരെയും വിളിക്കാന്‍ ശ്രമിക്കേണ്ട എന്നും കര്‍ശനനിര്‍ദേശം നല്‍കിയ ശേഷമാണ് ഞാനിവിടേക്ക് പുറപ്പെട്ടത്.. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരാരും ഇവിടെ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.. ഇപ്പോള്‍ നമ്മള്‍ തല്‍സമയം കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരദൃശ്യങ്ങള്‍ കൊലവിളി ന്യൂസിന്റെ എക്സ്ക്ളൂസീവാണ്..
പി.പി.ഷിജു.. ഇതുവരെ പോലീസും ഫയര്‍ ഫോഴ്സുമൊന്നും സ്ഥലത്തെത്തിയിട്ടില്ലേ ?
അതെങ്ങനെ ? ഞാനതിന് അവരെയൊന്നും വിവരമറിയിച്ചിട്ടില്ലല്ലോ.. അവന്‍മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല വല്‍സാ.. നമ്മള്‍ വിവരമറിയിച്ച് ഫോണ്‍ താഴെവച്ചാല്‍ ഉടന്‍ ഇവനൊക്കെ മറ്റേ ചാനലില്‍ വിളിച്ചു പറയും.. അല്ലെങ്കിലും അവരെല്ലാം കൂടി വന്നിട്ട് ഈ സ്ളാബൊന്നും പൊക്കാന്‍ പോണില്ല.. മരണസംഖ്യ നമ്മള്‍ കൊടുത്തിരിക്കുന്നതില്‍ നിന്ന് ഒരാളു പോലും ഇത്തവണ കുറയില്ല വല്‍സന്‍.. കഴിഞ്ഞ തവണ ബോട്ടപകടത്തില്‍ 140 പേര് മരിച്ചു എന്ന് ഞാന്‍ എക്സ്ക്ളൂസീവ് അടിച്ചിട്ട് വെറും 40 പേര്‍ മാത്രമേ മരിച്ചുള്ളൂ എന്നു പറഞ്ഞിട്ട് വല്‍സന്‍ എന്തൊരു തെറിവിളിയായിരുന്നു.. ഇത്തവണ എന്റെ കണക്ക് കറക്ടായിരിക്കും നോക്കിക്കോ…
പി.പി.ഷിജു.. ഇത് ലൈവാണ്.. നമുക്കു തിരിച്ചു വരാം… ഇപ്പോഴെന്താണ് അവസ്ഥ ? സ്ളാബിനടിയില്‍ നിന്ന് ആരെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടോ ? കയ്യോ കാലോ പുറത്തേക്കു കാണുന്നുണ്ടോ ?
പറഞ്ഞാല്‍ വിശ്വാസമാകില്ലെന്നു വച്ചാല്‍ (പി.പി.ഷിജു നിന്ന നില്‍പില്‍ മൈക്കമായി നാലു തവണ ചാടുന്നു) .. കണ്ടോ അങ്ങനെയിങ്ങനെയൊന്നും കുലുങ്ങുന്ന സ്ളാബല്ലിത്.. ഞാനതിന്റെ മുകളിലാണ് നില്‍ക്കുന്നത്.. അഥവാ ആരെങ്കിലും ഇവിടെ നിന്നു രക്ഷപെട്ടാല്‍ അതും നമ്മുടെ ചാനലില്‍ എക്സ്ക്ളൂസീവായിരിക്കും അതുപോലെ തന്നെ വൈകിട്ടത്തെ ന്യൂസ് ഷോയില്‍ ശവമായിട്ടെങ്കിലും നമ്മളവനെ അവതരിപ്പിച്ചിരിക്കും..
പി.പി.ഷിജു… പിന്നില്‍ പോലീസ് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ വന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്… അവര്‍ ഷിജുവിനോടെന്തോ പറയുന്നുണ്ടെന്നു തോന്നുന്നു… ഷിജു എന്താണവിടെ നടക്കുന്നത് ?
ങ്ഹാ… ആളടിയില്‍ കിടക്കുന്ന സ്ളാബിന്റെ മുകളില്‍ നിന്നിറങ്ങാന്‍ അയാളെന്നോട് പറയുകയാണ്.. എന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെന്നോട് ഇത്തരത്തില്‍ പെരുമാറുന്നത്.. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഏറ്റവും വലിയ തെളിവാണിത്.. പത്രസ്വാതന്ത്യ്രത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്..വല്‍സന്‍…
സംഭവബഹുലമായ ദിവസത്തെ വാര്‍ത്തകളാണ് കൊലവിളി പ്രേക്ഷകര്‍ കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലൂടെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. ഇപ്പോള്‍ കെട്ടിടം ഇടിഞ്ഞു വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസ് സംഘം ആക്രമിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.. വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്നു മൂടി വയ്ക്കാനുള്ള അല്ലെങ്കില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ നഗ്നമായ പ്രകടനമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടു കണ്ടത്…നമ്മടെ പ്രത്യേക ലേഖകന് എന്തു സംഭവിച്ചു എന്നു നോക്കാം.. പി.പി.ഷിജു.. ഇപ്പോള്‍ എന്താണ് സ്ഥിതി.. പോലീസുകാര്‍ പിന്‍വാങ്ങിയോ ?
വല്‍സന്‍… ഞാനിപ്പോഴും സ്ളാബിന്റെ മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്.. സ്ളാബിന്റെ ഈ ഭാഗത്തു നിന്നു പൊളിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ആളുകളെ രക്ഷിക്കാന്‍ കഴിയൂ എന്ന വാദമുയര്‍ത്തിയാണ് എന്നെ ഇവിടെ നിന്നിറക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഞാനെന്തായാലും ഇറങ്ങാന്‍ പോകുന്നില്ല.. കൂടുതല്‍ പോലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.. എന്നോടിവിടുന്നിറങ്ങണമെന്നാവശ്യപ്പെടുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് നിങ്ങളിപ്പോള്‍ കാണുന്നത്…
ഷിജു വളരെപ്പെട്ടെന്നു ഞാന്‍ തിരികെ വരാം… മറ്റൊരു എക്സ്ക്ളൂസീവ് വാര്‍ത്ത എനിക്കിപ്പോള്‍ നിങ്ങളെ അറിയിക്കാനുണ്ട്… ജലദോഷം ബാധിച്ച് ഇന്നലെ ചികില്‍സ തേടിയ ചലച്ചിത്രതാരം വട്ടവിള ജയകുമാര്‍ അന്തരിച്ചു… അദ്ദേഹത്തിന്റെ ശ്വാസം നിലച്ചതായി ആശുപത്രിയില്‍ നിന്നു ഞങ്ങളുടെ മറ്റൊരു പ്രത്യേക ലേഖകന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. വളരെ, വളരെ ആവേശകരമായ ഒരു വാര്‍ത്താദിവസത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.. ഈ വര്‍ഷത്തില്‍ ഇതിനോടകം തന്നെ അനേകം അനേകം ചലച്ചിത്രതാരങ്ങള്‍ മരിച്ചു കഴിഞ്ഞു.. അതുപോലെ പത്തോളം താരങ്ങള്‍ പലവിധ രോഗങ്ങള്‍ മൂലം വിഷമിക്കുകയാണ്.. ഏതു നിമിഷവും എന്തും സംവിക്കാവുന്ന അവസ്ഥയാണ്.. ഇപ്പോള്‍ നമ്മുടെ വട്ടവിളയും കടുത്ത ജലദോഷം മൂലം അന്തരിച്ചിരിക്കുകയാണ്… എന്നാല്‍ വട്ടവിളയുടെ മരണം ബന്ധുക്കളോ ആശുപത്രി അധികൃതരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.. വട്ടവിള മരിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടു തന്നെ കൊലവിളി ന്യൂസ് സംശയിക്കുന്നത് വട്ടവിളയുടെ മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ്… ഞങ്ങളുടെ ലേഖകന്‍ കുട്ടന്‍ ഇപ്പോള്‍ വട്ടവിളയുടെ മൃതദേഹം ഉള്ള ആശുപത്രിയിലുണ്ട്.. എന്റെ കുട്ടാ..വട്ടവിളയ്ക്ക് എന്താണ് സംഭവിച്ചത് ?
വല്‍സന്‍.. സൂപ്പര്‍സ്റ്റാര്‍ വട്ടവിള ജയകുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ ഐസിയുവിനു മുന്നിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇതിനുള്ളില്‍ ഇപ്പോള്‍ വട്ടവിള ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മോര്‍ച്ചറിയിലേക്കു മാറ്റിക്കഴിഞ്ഞു എന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്.. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ജലദോഷവും ചുമയുമായി വട്ടവിള ആശുപത്രിയിലെത്തിയത്.. സ്വയം കാറോടിച്ചാണ് വട്ടവിള എത്തിയത്.. തുടര്‍ന്ന് പാരസെറ്റാമോള്‍ മരുന്ന് അദ്ദേഹത്തിനു നല്‍കിയിട്ടുണ്ടാകുമെന്ന് നമുക്കൂഹിക്കാം.. പക്ഷെ, എങ്ങനെയാണ് വട്ടവിള അന്തരിച്ചത് എന്നതിനിയും വ്യക്തമായിട്ടില്ല.. ആശുപത്രി അധികൃതര്‍ക്കുണ്ടായ കൈപ്പിഴവാണോ അതോ ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയതാണോ എന്നു തീര്‍ത്തു പറയാറായിട്ടില്ല.. എന്തായാലും ഈ വാര്‍ത്ത ആദ്യമായി ജനങ്ങളിലെത്തിക്കുന്നത് കൊലവിളി ന്യൂസ് ആണെന്നതില്‍ നമുക്ക് പ്രത്യേകം അഭിമാനിക്കാം..
കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്.. ജലദോഷം ബാധിച്ച് ആശുപത്രിയിലെത്തിയ വട്ടവിളയെ ആശുപത്രിയില്‍ വച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.. കൊല നടത്തിയത് ആശുപത്രി അധികൃതരാണോ അതോ ഭാര്യയും മക്കളും ചേര്‍ന്നാണോ എന്നത് വ്യക്തമായിട്ടില്ല.. 1940ല്‍ വട്ടവിള എന്ന സിനിമയിലൂടെയാണ് വട്ടവിള ജയകുമാര്‍ സിനിമയിലെത്തിയത്.. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു… വട്ടവിളയുടെ മരണത്തില്‍ ആദ്യമായി അനുശോചനം അറിയിക്കാന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ പലരും ഇപ്പോള്‍ ലൈനിലുണ്ട്.. അതിനു മുമ്പ് വളരെ പെട്ടെന്ന് നമുക്ക് തിരിച്ചുവരാം.. തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് നൂറോളം പേര്‍ സ്ളാബിനടിയില്‍ കുടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസും ഫയര്‍ ഫോഴ്സും തടഞ്ഞുവച്ചിരിക്കുകയാണ്.. പി.പി.ഷിജു എന്താണിപ്പോള്‍ അവിടുത്തെ സ്ഥിതി ?
വല്‍സന്‍.. സ്ളാബിനു മുകളില്‍ നിന്നിറങ്ങില്ല എന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ പോലീസ് ഇപ്പോള്‍ ഭൂമി തുരന്ന് ഭൂമിക്കടിയില്‍ കൂടി ആളുകളെ രക്ഷിക്കാനുള്ള നീക്കത്തിലാണ്.. മറ്റു മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.. എല്ലാവരും ക്യാമറ സ്ളാബിനു മുകളിലാണ് വച്ചിരിക്കുന്നത്..
ഷിജു.. അപകടം നടന്നിട്ട് ഇപ്പോള്‍ ഒരു മണിക്കൂറോളമാകുന്നു.. ഇനി ആരെങ്കിലും രക്ഷപെടാനുള്ള സാധ്യതയുണ്ടോ ? ഭൂമി തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള നടപടികള്‍ ഏതുവരെയായി ?
അക്കാര്യത്തില്‍ ഒന്നും പേടിക്കാനില്ല വല്‍സന്‍.. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ളാബിനടിയില്‍ നിന്ന് ഒരാളും രക്ഷപെടില്ല.. ഏകദേശം 150 പേരോളം മരിച്ചിട്ടുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം.. ഭൂമിക്കടിയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയാലും ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍ ഭൂമി ഇടിഞ്ഞ് രക്ഷാപ്രവര്‍ത്തകരടക്കം ഒരു 100 പേര്‍ കൂടി മരിക്കാനുള്ള സാധ്യത കാണുന്നുണ്ട്.. അതുകൊണ്ട് അപ്പോഴത്തേക്കും ഒരു നാലു യൂണിറ്റും രണ്ട് ഒബി വാനും കൂടി ഇങ്ങോട്ടയക്കണം.. ഇത്ര വലിയ ഒരു ദുരന്തം പ്രേക്ഷകരെ തല്‍സമയം കാണിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും..
ഷിജു… തീര്‍ച്ചയായും.. ഭൂമി തുരക്കുന്ന ജോലികള്‍ ആരംഭിച്ചോ ?
ഇല്ല വല്‍സന്‍… പോലീസുകാരും ഫയര്‍ ഫോഴ്സും ജോലി തുടങ്ങിയിട്ടില്ല.. മാധ്യമപ്രവര്‍ത്തകര്‍ സ്ളാബിനു മുകളില്‍ നിന്നിറങ്ങണമെന്നു വാശിപിടിച്ചതില്‍ പൊലീസ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഭൂമി തുരക്കാനുദ്ദേശിച്ച സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി ഭജന, ക്ഷമിക്കണം ധര്‍ണയിരിക്കുകയാണ്.. പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ കാലു പിടിച്ചു മാപ്പു പറയാതെ ജോലി തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ഞങ്ങളുടെ നിലപാട്..
ഷിജു, ഞാന്‍ തിരിച്ചു വരാം… വട്ടവിള ജയകുമാറിന്റെ മരണത്തില്‍ അനുശോചിക്കാന്‍ താരസംഘടനയായ അമ്മായിയുടെ സെക്രട്ടറി ഇപ്പോള്‍ കൊച്ചി സ്റ്റുഡിയോയിലുണ്ട്.. എന്താണ് ആദ്യപ്രതികരണം ?
സത്യത്തില്.. ഞാനാകെ സംസാരിക്കാന്‍ വയ്യാത്ത ഒരവസ്ഥയിലാണ്.. വട്ടവിള എനിക്ക് അച്ഛനെപ്പോലെയായിരുന്നു.. ഒരു നല്ല ചേട്ടനായിരുന്നു, അനിയനായിരുന്നു.. അമ്മാവനും സുഹൃത്തും ചില സമയങ്ങളില്‍ ഭാര്യയുമൊക്കെയായിരുന്നു.. സിനിമയില്‍ വട്ടവിളയ്ക്ക് ഏറ്റവുമടുപ്പം എന്നോടായിരുന്നു… എന്നെ ചേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളൂ.. എന്തെങ്കിലും സങ്കടം വന്നാല്‍ അപ്പോള്‍ എന്റെയടുത്ത് ഓടിയെത്താറുണ്ടായിരുന്നു.. അദ്ദേഹം ഇത്ര പെട്ടെന്നു മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, മരണത്തെപ്പറ്റി അദ്ദേഹം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ നേരം വട്ടവിള എന്റെ കയ്യില്‍ പിടിച്ച് പോട്ടേടോ.. എന്നൊരു പറച്ചില്‍ പറഞ്ഞിരുന്നു.. അത് മരണത്തിലേക്കുള്ള യാത്ര പറച്ചിലായിരുന്നു എന്നിപ്പോഴാണ് മനസ്സിലാവുന്നത്..
നന്ദി മിസ്റ്റര്‍ സെക്രട്ടറി.. വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടതാണെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അദ്ദേഹം മരണം പ്രതീക്ഷിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.. അദ്ദേഹത്തിനു വധഭീഷണി ഉണ്ടായിരുന്നു എന്നു വേണം നമ്മള്‍ അനുമാനിക്കാന്‍.. വട്ടവിളയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെ അവസ്ഥ എന്താണെന്നു നമുക്ക് നോക്കാം.. കുട്ടന്‍.. എന്താണവിടുത്തെ സ്ഥിതി ?
വല്‍സന്‍..വട്ടവിളയെ ആശുപത്രി അധികൃതര്‍ കൊന്നതാണെന്ന കൊലവിളി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വട്ടവിള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആശുപത്രി തല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്.. ഡോക്ടര്‍മാരെല്ലാവരും തന്നെ അടികൊണ്ടു വീണു കഴിഞ്ഞു.. ഫാന്‍സുകാര്‍ നഴ്സുമാരുടെ സാരിയഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്.. അതേ സമയം, മോര്‍ച്ചറിയില്‍ വട്ടവിളയുടെ മൃതദേഹം കാണുന്നില്ല എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.. മോര്‍ച്ചറിയിലും ഐസിയുവിലുമില്ലെങ്കില്‍ വട്ടവിള പിന്നെവിടെപ്പോയി എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.. വട്ടവിളയുടെ ബന്ധുക്കളും ആശുപത്രിയിലില്ല..
കുട്ടാ.. കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. വളരെ സുപ്രധാനമായ വാര്‍ത്ത നല്‍കാന്‍ തലസ്ഥാനത്തു നിന്ന് പി.പി.ഷിജു കാത്തു നില്‍ക്കുന്നു.. അവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ പോലീസുകാരും ഫയര്‍ ഫോഴ്സും മടങ്ങിപ്പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്.. ക്വട്ടേഷന്‍ സംഘങ്ങളാണെന്നു തോന്നുന്നു..ഒരു സംഘമാളുകള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നതും കാണാം..ഷിജു, പറയൂ എന്താണ് അവിടെ നടക്കുന്നത് ?
വല്‍സാ.. ഇവിടെ ഇപ്പോള്‍ നടക്കുന്നത് നല്ല അടിയാണ്.. നാട്ടുകാരാണ് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരെ അടിച്ചുകൊണ്ടിരിക്കുന്നത്… പ്രധാനമായും ഇതിനടിയില്‍ ആളുകളാരും ഇല്ല എന്ന വാര്‍ത്തയാണ് നമുക്കിപ്പോള്‍ നല്‍കാന്‍ കഴിയുന്നത്.. മറ്റൊരു സംഗതി കെട്ടിടം ഉടമ തന്നെ പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിനു വേണ്ടി ഈ പ്രദേശമെല്ലാം ഒഴിപ്പിച്ച ശേഷമാണ് കെട്ടിടം പൊളിച്ചത്.. അതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്.. മറ്റേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശബ്ദം മാറ്റി സ്ളാബിനടിയില്‍ നിന്നാണെന്നു പറഞ്ഞ് നമ്മളെ പറ്റിച്ചതാവാനാണ് സാധ്യത എന്നും നമുക്കനുമാനിക്കാം..
നന്ദി ഷിജു.. ഇനി ഷിജുവിന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം… വട്ടവിളയിലേക്കു നമുക്കു തിരിച്ചു വരാം.. എവിടെയാണ് വട്ടവിളയുടെ ഡെഡ്ബോഡി ? ഐസിയുവിലും മോര്‍ച്ചറിയിലുമില്ലാത്ത സ്ഥിതിക്ക് നമുക്ക് വട്ടവിളയുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കാം… ഹലോ.. വട്ടവിള ജയകുമാറിന്റെ വീടല്ലേ ?
അതെ…
പറയൂ.. എന്താണ് സംഭവിച്ചത് ? വട്ടവിള ജയകുമാറിന്റെ ശരീരം എവിടെയാണ് ?
ശരീരം ഇവിടെയുണ്ട്..
എങ്ങിനെ ? എങ്ങിനെയാണ് നിങ്ങള്‍ ശരീരം മാധ്യമങ്ങളുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ച് അവിടെ നിന്നു കടത്തിക്കൊണ്ടു വന്നത് ?
ചുമ്മാ.. കൂളായിട്ട് ഇങ്ങു കൊണ്ടു പോന്നു..
നിങ്ങള്‍ വ്യക്തമായി കാര്യങ്ങള്‍ പറയൂ… നിങ്ങള്‍ വട്ടവിളയുടെ ആരാണ് ?
വട്ടവിളയുടെ ആരുമല്ല..
വട്ടവിളയുടെ ആരെങ്കിലുമവിടെയുണ്ടെങ്കില്‍ ഫോണ്‍ കൊടുക്കൂ… ഭാര്യയോ മക്കളോ..
ഇല്ല.. അവരെല്ലാം ഒരു സിനിമയ്ക്കു പോയിരിക്കുകയാണ്..
ഈ സമയത്ത് സിനിമയ്ക്ക് പോകാനും അവര്‍ക്കു കഴിയുന്നു… നിങ്ങള്‍ വട്ടവിളയുടെ ആരുമല്ലെന്നു പറയുന്നു.. പിന്നെ നിങ്ങളാരാണ്..?
ഞാന്‍ തന്നെയാണെടാ നാറീ വട്ടവിള ജയകുമാര്‍.. നീ ടിവിയില്‍ കൂടി പറയുന്നതൊക്കെ ഇവിടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ ജലദോഷത്തിനു മരുന്നു വാങ്ങാന്‍ ആശുപത്രി വരെ പോയ എന്നെ നീയൊക്കെ കൊന്നു.. ഇക്കണക്കിനു ഞാന്‍ ശരിക്കും ചത്താല്‍ നീയൊക്കെ കൂടി എന്റെ ശവം കുത്തിക്കീറി ചാനലില്‍ കാണിക്കുമല്ലോടാ കള്ളനായി…
സാങ്കേതികത്തകരാറു മൂലം ലൈന്‍ ഡിസ്കണക്ടായിരിക്കുകയാണ്… ഇനിയൊരിടവേള.. ഇടവേളയ്്ക്കു ശേഷം…
തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് അളുകള്‍ അടിയില്‍ കുടുങ്ങിയെന്ന പ്രചരണം പരിഭ്രാന്തി പരത്തി…
സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാറിന്റെ ഫാന്‍സ് ആശുപത്രി തല്ലിത്തകര്‍ത്തു….
ടങ് ടടേണ്‍..!

ബെര്‍ളി തോമസ്‌

http://berlytharangal.com/?p=3742

Thursday, July 28, 2011

ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല

Norway കൂട്ടക്കൊല നടന്ന ഉടനെ മര്‍ഡോക്കിന്റെ SUN പത്രം പ്രതിസ്ഥാനത്ത് അല്‍ഖാഇദയെ നിര്‍ത്തി. മര്‍ഡോക്ക് മാത്രമല്ല പല മാധ്യമങ്ങളും അല്‍ഖായിദയുടെ പിടലിക്ക് പിടിച്ചു കസറി. മലയാള പത്രങ്ങളിലും മര്‍ഡോക്കിന്റെത് അടക്കമുള്ള നമ്മുടെ ചാനലുകളിലും ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിരുന്നുവോ ആവോ?.. 
 
Read more (ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല http://www.vallikkunnu.com/201​1/07/blog-post_28.html )

Thursday, July 21, 2011

ഉളുപ്പില്ലായ്മക്കുമില്ലേ ഒരതിര്

മംഗളം, കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ കുറച്ചു ദിവസമായി മുംബൈ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്റെ തല എങ്ങനെയെങ്കിലും കേരളത്തില്‍ കൊണ്ടുവന്നു കെട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. ചില വാര്‍ത്തകളിലെയൊക്കെ വിശദാംശങ്ങള്‍ കണ്ടപ്പോ നിഷ്പക്ഷരായ ആളുകള്‍ പോലും ചിന്തിച്ചു പോയി ചെലപ്പോ ശരിയായിരിക്കുമോ (ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ).
പക്ഷേ ഇന്നത്തെ മംഗളം പത്രം എടുത്തുവായിച്ചപ്പോ അറിയാതെ തലയില്‍ കൈവച്ചു പോയി... ഒറ്റയടിക്ക് എല്ലാം പൊക....ഉളുപ്പില്ലായ്മക്കുമില്ലേ ഒരതിര്.
മംഗളം: 20-07-11










മംഗളം: 21-07-11



വാല്‍ക്കഷണം: ഒരു ദിവസം നമ്മുടെ മാധ്യമം പത്രവും(ജൂലൈ 19 ചൊവ്വാഴ്ചത്തെ രണ്ടു മലയാളികള്‍ പിടിയില്‍ എന്ന ലീഡ് വാര്‍ത്ത) മുഖ്യാധാരയിലെത്താന്‍ ഒരു ശ്രമം നടത്തീട്ടോ...

ലേബല്‍: കോട്ടയം പുഷ്പനാഥ് മൂത്താല്‍ ജോയ് മണ്ണൂരാവും