Friday, October 30, 2009

അതാണ് മാധ്യമം മാജിക്

തലേന്ന് ഭീകന്മാരായിരുന്ന താലിബാന്‍ പിറ്റേന്ന് വീരന്മാരാകുന്നതിന്റെ പേരാണ് മാധ്യമം മാജിക്.



 

Monday, October 26, 2009

നിക്ഷേപ ജിഹാദ്

കൂടെ ജിഹാദുണ്ടെങ്കിലേ ഇപ്പോള്‍ വാര്‍ത്തയ്ക്ക് ഒരു എരിവും പുളിയുമുള്ളു. ലൗ ജിഹാദ്, ക്ലിനിക്കല്‍ ജിഹാദ് എന്നിവയ്ക്ക് പിന്നാലെ ഇതാ നിക്ഷേപ ജിഹാദും. പുതിയ കണ്ടുപിടിത്തവും ജിഹാദ് സ്‌പെഷ്യലിസ്റ്റായ കേരളകൗമുദി വകയാണ്.

Saturday, October 24, 2009

പത്രത്തിനു വയസ്സായാല്‍

വയസ്സാവുമ്പോള്‍ അത്തുംപിത്തുമാവുമെന്ന് സാധാരണ പറയാറുണ്ടല്ലോ. പത്രത്തിന് മാത്രം അത് ബാധകമാക്കാതിരിക്കുന്നതെന്തിന്. അങ്ങനെയാവുമ്പോ മരിച്ചവര്‍ വന്നു തെളിവ് നല്‍കി മനോരമ മുത്തശ്ശി പറയുന്നത് അത്ര വലിയ തെറ്റല്ല.

ഡി.ജി.പി പലതും പറയും

പറയുന്നത് അത്‌പോലെ എഴുതാനാണെങ്കില്‍ പിന്നെന്തിനാ കാക്കത്തൊള്ളായിരം പത്രങ്ങള്‍. അങ്ങേര് പലതും പറയും. എന്തെഴുതണമെന്ന് ഞങ്ങള്‍ പത്രക്കാര്‍ തീരുമാനിക്കും. ഹല്ല പിന്നെ..ഇതു ഞാന്‍ പറയുന്നതല്ല. സാക്ഷാല്‍ പശുമാര്‍ക്ക് പത്രം ജന്മഭൂമി.


വാര്‍ത്തയ്‌ക്കെന്തിനാ തലക്കെട്ട്

വാര്‍ത്തയും തലക്കെട്ടും തമ്മില്‍ വല്ല ബന്ധവും ആവശ്യമുണ്ടോ? മാതൃഭൂമിയുടെ ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ ഒരു കണ്‍ഫ്യൂഷന്‍ ആണ്.. സോറി