Wednesday, August 24, 2011

'ദേശാഭിമാനി' 'ചന്ദ്രിക' ആയപ്പോള്‍


 ബഹ്‌റൈന്‍: ദേശാഭിമാനി പത്രത്തിന്റെ ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെ കയ്യില്‍ കിട്ടിയവര്‍ ഒന്ന് അന്ധാളിച്ചു. പാര്‍ട്ടി അനുഭാവികള്‍ അമ്പരന്നു. പാര്‍ട്ടി ആത്മപരിശോധനയ്ക്കു തയ്യാറാവുകയാണോ?. അങ്ങനെ സംശയിക്കാന്‍ കാരണവും ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെ പുറത്തിറങ്ങിയത് മുഖപ്രസംഗ പേജില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ നിശിത വിമര്‍ശമുള്ള ലേഖനങ്ങളായിട്ടാണ്.

'
കാലം കാലികം' എന്ന കോളത്തില്‍ 'കുരുടനെ വഴി നടത്തുന്ന കുരുടന്‍' എന്ന തലക്കെട്ടില്‍ അഡ്വക്കേറ്റ് കെ.എന്‍.എ. ഖാദര്‍ എഴുതിയ ലേഖനം ഇങ്ങനെ പോകുന്നു: സി.പി.എം. നേതാക്കളാണ് വൈകല്യം ബാധിച്ച തങ്ങളുടെ പാര്‍ട്ടിക്ക് നടക്കാന്‍ പുതിയ ഊന്നു വടികള്‍ അന്വേഷിക്കുന്നത്. മതന്യൂനപക്ഷവാദികള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ മുസ്‌ലിം നാമധാരികളോ ക്രൈസ്തവ നാമധാരികളോ ആയ ആരെങ്കിലും ചൊല്‍പ്പടിക്കു നിന്നുകൊടുത്താല്‍ നന്നായിരുന്നെന്ന് സി.പി.എം. ആഗ്രഹിക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ മേധാശക്തി കൊണ്ട് ആധുനിക ലോകത്തിന്റെ മനസ്സ് കീഴടക്കാന്‍ ആവില്ല.
ഈ നൂറ്റാണ്ടിലെ മനുഷ്യബുദ്ധിയുടെ വളര്‍ച്ചയും വിവേകവും വികാരവിചാരങ്ങളും തേഞ്ഞുപോയ മാര്‍ക്‌സിയന്‍ മാനദണ്ഡങ്ങളെ മറികടന്നിരിക്കുന്നു. ആവനാഴിയിലെ ആയുധങ്ങള്‍ എല്ലാം അവസാനിച്ച സ്ഥിതിക്ക് മുന്‍പെങ്ങാണ്ട് എയ്തുപോയ മുറിഞ്ഞ അസ്ത്രങ്ങള്‍ ശേഖരിക്കുന്ന പാര്‍ട്ടി ആയി സി.പി.എം. മാറി. പാര്‍ട്ടിപത്രത്തില്‍ ഇതുപോലൊരു ലേഖനം എങ്ങനെ വന്നുകയറി എന്ന അന്വേഷണം ചെന്നെത്തിയത് പ്രിന്‍റിങ് പ്രസ്സില്‍ ആയിരുന്നു.
മുസ്‌ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക അച്ചടിക്കുന്നത് ദേശാഭിമാനി അച്ചടിക്കുന്ന അതേ പ്രസ്സിലാണ്. പ്രസ് ജീവനക്കാര്‍ മലയാളികള്‍ അല്ലാത്തതിനാല്‍ ദേശാഭിമാനിയുടെയും ചന്ദ്രികയുടെയും പേജുകള്‍ തമ്മില്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗ പേജില്‍ ചന്ദ്രികയുടെ മുഖപ്രസംഗ പേജ് കയറിപ്പറ്റുകയായിരുന്നു.

 
Mathrubhumi  30-12-2010

1 comment: