മംഗളം, കേരളകൗമുദി, മാതൃഭൂമി തുടങ്ങിയ നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ കുറച്ചു ദിവസമായി മുംബൈ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്റെ തല എങ്ങനെയെങ്കിലും കേരളത്തില്‍ കൊണ്ടുവന്നു കെട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. ചില വാര്‍ത്തകളിലെയൊക്കെ വിശദാംശങ്ങള്‍ കണ്ടപ്പോ നിഷ്പക്ഷരായ ആളുകള്‍ പോലും ചിന്തിച്ചു പോയി ചെലപ്പോ ശരിയായിരിക്കുമോ (ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ).
പക്ഷേ ഇന്നത്തെ മംഗളം പത്രം എടുത്തുവായിച്ചപ്പോ അറിയാതെ തലയില്‍ കൈവച്ചു പോയി... ഒറ്റയടിക്ക് എല്ലാം പൊക....ഉളുപ്പില്ലായ്മക്കുമില്ലേ ഒരതിര്.
മംഗളം: 20-07-11
മംഗളം: 21-07-11
വാല്‍ക്കഷണം: ഒരു ദിവസം നമ്മുടെ മാധ്യമം പത്രവും(ജൂലൈ 19 ചൊവ്വാഴ്ചത്തെ രണ്ടു മലയാളികള്‍ പിടിയില്‍ എന്ന ലീഡ് വാര്‍ത്ത) മുഖ്യാധാരയിലെത്താന്‍ ഒരു ശ്രമം നടത്തീട്ടോ...
ലേബല്‍: കോട്ടയം പുഷ്പനാഥ് മൂത്താല്‍ ജോയ് മണ്ണൂരാവും
പക്ഷേ ഇന്നത്തെ മംഗളം പത്രം എടുത്തുവായിച്ചപ്പോ അറിയാതെ തലയില്‍ കൈവച്ചു പോയി... ഒറ്റയടിക്ക് എല്ലാം പൊക....ഉളുപ്പില്ലായ്മക്കുമില്ലേ ഒരതിര്.
മംഗളം: 20-07-11
മംഗളം: 21-07-11
വാല്‍ക്കഷണം: ഒരു ദിവസം നമ്മുടെ മാധ്യമം പത്രവും(ജൂലൈ 19 ചൊവ്വാഴ്ചത്തെ രണ്ടു മലയാളികള്‍ പിടിയില്‍ എന്ന ലീഡ് വാര്‍ത്ത) മുഖ്യാധാരയിലെത്താന്‍ ഒരു ശ്രമം നടത്തീട്ടോ...
ലേബല്‍: കോട്ടയം പുഷ്പനാഥ് മൂത്താല്‍ ജോയ് മണ്ണൂരാവും
മസാലക്കഥകളിലൂടെ ആളുകളെ കോള്‍മയിര്‍ കൊള്ളിച്ചു മാത്രം പരിചയമുള്ള മംഗളം പത്രത്തില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുന്നതാണ് തെറ്റ്. കോട്ടയത്തെ അവരുടെ സ്വന്തം പ്രസ്സില്‍ നിന്നും അടിച്ചിറക്കുന്ന മംഗളം വാരികയുടെയും മുത്ത് മാസികയുടെയും സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയരാന്‍ ശ്രമിക്കുന്ന പാവം മംഗളം പത്രത്തെ എന്തിന് ഇങ്ങനെ ക്രൂശിക്കണം. പൈങ്കിളിക്കഥകള്‍ കോര്‍ത്തിണക്കി അപസര്‍പ്പക കഥകള്‍ പടച്ചുവിടുന്ന ജോയ് എം മണ്ണൂരിനെക്കാള്‍ മികച്ച ഒരു റി'പോര്‍ട്ടറെ' മംഗളത്തിനല്ലാതെ വേറെ ആര്‍ക്കെങ്കിലും എടുത്തു കാട്ടാനുണ്ടോ?.!!!!!.........ദോശം പറയരുതല്ലോ പ്രചാരണത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ മല്‍സരിക്കുന്ന നമ്മുടെ സ്വന്തം നായര്‍ഭൂമിയും സോറി മാതൃഭൂമിയും മംഗളത്തിന്റെ നിലവാരത്തിലേക്ക് ഉയരുന്നുണ്ട്, ഹോ പ്രതീക്ഷആ നിര്‍ഭരം,..അസൂയാവഹം ഈ വരള്‍ച്ച(വളര്‍ച്ച).................ആറ് രാഷ്ട്രങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഏക മലയാള പ്തര്ം എന്നു വീമ്പടിക്കുന്ന(അത് എത്ര കാലത്തേയ്ക്ക് എന്ന് കാത്തിരുന്നു കാണാം) മാധ്യമവും ഇപ്പോള്‍ ഇവരുടെ തലത്തിലേയ്ക്ക് ഉയരാന്‍ ശ്രമിക്കുന്നതിനെ നാം കുറച്ചു കാണരുത്...... ഏതായാലും കാവിപ്പടയ്ക്ക് അവരുടെ സ്വന്തം ജന്മഭൂമി അടച്ചുപൂട്ടേണ്ടി വരും...........
ReplyDeleteജന്മഭൂമിക്ക് താഴിടാന്‍ സംഘപരിവാരം പൂട്ട് വാങ്ങിവച്ചിട്ട് കാലം കുറച്ചായി. പത്രത്തിന്റെ പേരില്‍ ചില നേതാക്കള്‍ക്ക് കുറച്ച് കാലം കൂടി പുട്ടടിക്കാമെന്നതിനാലാണ് അത് നടക്കാത്തത്.
ReplyDeleteKATHIRUNNU KANAAM
ReplyDeleteമേമ്പൊടിക്ക് ഈ മാതൃഭൂമി വാര്‍ത്തകൂടി വായിച്ചോളൂ
ReplyDeleteമുംബൈ 13/7: കണ്ണൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
Posted on: 20 Jul 2011
മുംബൈ/ബാംഗ്ലൂര്‍: മുംബൈ സ്‌ഫോടനക്കേസില്‍ മലയാളിയായ കെ.പി. ഷബീറിനെ കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധസേനഅന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ മുജാഹിദീന്റെ നിഴല്‍സംഘടനയായ ജമിയത്തുല്‍ അന്‍സാറുല്‍ മുസ്‌ലിമീന്‍ (ജിയാം) എന്ന സംഘടനയുടെ മുഖ്യ ആസൂത്രകനാണ് കണ്ണൂര്‍ സ്വദേശിയായ ഷബീറെന്നാണ് സൂചന. മുംബൈ സ്‌ഫോടനപരമ്പര ജിയാം സംഘടന വഴിയാണ് നടപ്പാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.
സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ജിയാം എന്ന സംഘടനയെക്കുറിച്ച് എ.ടി.എസ്. കേരളത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ മേഖലകളിലാണ് പ്രധാനമായും അന്വേഷണം. കര്‍ണാടകത്തിലെ തീരദേശങ്ങളിലും വ്യാപകാന്വേഷണം നടക്കുന്നുണ്ട്.
മഹാരാഷ്ട്ര എ.ടി.എസ്. അന്വേഷിക്കുന്ന കെ.പി. ബഷീര്‍ കോയമ്പത്തൂര്‍ പ്രസ്സ്‌ക്ലബ് സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി ചേര്‍ന്ന് ചില സ്‌ഫോടനക്കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൂക്കടശ്ശേരി റഹീം കൊലപാതകക്കേസില്‍ പ്രതിയായ ഷബീര്‍ ഗള്‍ഫ് രാജ്യത്തിരുന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാന്വേഷണ സംഘം വ്യക്തമാക്കി. അബ്ദുന്നാസര്‍ മഅദനി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് ഷബീര്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസില്‍ പങ്ക് ആരോപിച്ചിരുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നും സംശയിക്കുന്നു. ഗള്‍ഫിലിരുന്ന് ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഷബീര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വിദേശയാത്രകള്‍ നടത്തിയിരുന്നത്-ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
'ജിയാം' സംഘടന വഴിയാണ് തെക്കേ ഇന്ത്യയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ കാര്യങ്ങള്‍ നടപ്പാക്കിയിരുന്നത്. കര്‍ണാടകം, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഈ സംഘടനയ്ക്ക് വേരുകളുണ്ട്. കേരളത്തിലാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഈ സംഘടനാ സംവിധാനത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജമാഅത്തെ
http://www.mathrubhumi.com/online/malayalam/news/story/1059548/2011-07-20/india