Monday, April 2, 2012

സഖാവ് ദിദിയര്‍ ദ്രോഗ്‌ബെ മോഹന്‍ബഗാനിലേക്ക്

പത്തറുപത് പട്ടിയെ ഒറ്റയിരുപ്പിന് വിഴുങ്ങി ചരിത്രം സൃഷ്ടിച്ച ദേശാഭിമാനി ഇക്കുറി വിഴുങ്ങിയത് ചില്ലറക്കാരനെയൊന്നുമില്ല; ഐവറി കോസ്റ്റിന്റെ പടക്കുതിര ദിദിയര്‍ ദ്രോഗ്‌ബെയെ. വാര്‍ത്തകള്‍ വളച്ചൊടിച്ചും സൃഷ്ടിച്ചും ജനങ്ങളെ വിഡ്ഡികളാക്കുന്നിനിടയില്‍ സ്വയം വിഡ്ഡിയാവുമെന്ന് മുകളിലിരിക്കുന്ന ഒരാള്‍(അതിലൊന്നും നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും) തീരുമാനിച്ചാല്‍ എന്ത് ചെയ്യും?
ഗോള്‍.കോം എന്ന വെബ്‌സൈറ്റ് വിഡ്ഡി ദിനത്തില്‍ വായനക്കാരെ പറ്റിക്കാന്‍ കൊടുത്ത തമാശ വാര്‍ത്തയാണ് അതിന്റെ അടിയില്‍ എഴുതിയതെന്താണെന്ന് വായിക്കാന്‍ പോലും മെനക്കെടാതെ തര്‍ജമ ചെയ്ത് വീശിയത്. അല്ലെങ്കിലും ക്രോസ് ചെക്കിങ്ങെന്ന പരിപാടി പണ്ടേ സഖാക്കള്‍ക്കില്ലല്ലോ. ഏജന്റുമാര്‍ പാര്‍ട്ടി പത്രം മാത്രമിടുന്ന ഇക്കാലത്ത് ദയവ് ചെയ്ത് ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കരുത്‌





















No comments:

Post a Comment