Monday, September 17, 2012

മാധ്യമത്തിന്റെ വഴി തിരിയുന്നതെങ്ങോട്ടാണ്?

ഒരു വാര്‍ത്ത തമസ്‌കരിക്കാം. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതാണെങ്കില്‍ വലിയ സംഭവമാണെങ്കില്‍പ്പോലും ഏതെങ്കിലും മൂലയിലൊതുക്കുകയും ചെയ്യാം. പക്ഷേ, ഒരു സംഘടന നടത്തിയ പരിപാടി, അതും അരുന്ധതി റോയി, എസ് എ ആര്‍ ഗീലാനിയെപ്പോലുള്ള പ്രമുഖര്‍ പങ്കെടുത്ത ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പരിപാടിയുടെ ക്രെഡിറ്റ് മുഴുവന്‍ വേറെയേതോ സംഘടനയ്ക്ക് ചാര്‍ത്തിക്കൊടുക്കുന്നതിനെ മിതമായ ഭാഷയില്‍ എന്ത് വിളിക്കാം?
ആഗസ്ത് 15 മുതല്‍ സപ്തംബര്‍ 15 വരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തിയ പരിപാടിയായിരുന്നു ജാമ്യമാണ് നിയമം, നിരപരാധികളെ വിട്ടയക്കുക എന്ന കാംപയിന്‍. എല്ലായിടത്തും പോസ്റ്ററൊട്ടിച്ചും മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കിയും ഒരു മാസമായി തുടരുന്ന പരിപാടി. അതിന്റെ സമാപനത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മനുഷ്യച്ചങ്ങലയും നേരത്തേ പ്രഖ്യാപിച്ച് കൊണ്ട് നടത്തിയതാണ്. പക്ഷേ മാധ്യമത്തിന് മാത്രം അത് 'തടവുകാരുടെ മോചനത്തിനുള്ള ഏകോപന സമിതി' നടത്തിയ പരിപാടിയായി. എവിടെയെങ്കിലുമൊരു കുറ്റകൃത്യം നടന്നാല്‍ അതിലെവിടെയെങ്കിലും ഒരു പോപുലര്‍ ഫ്രണ്ടുകാരന്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് മൈക്രോസ്‌കോപ്പുമായി നടക്കുന്ന പത്രം, ചുരുങ്ങിയത് ഫോട്ടോയില്‍ വെണ്ടക്കാ അക്ഷരത്തില്‍ പോപുലര്‍ ഫ്രണ്ട് എന്നെഴുതിയതെങ്കിലും കാണേണ്ടതായിരുന്നു.
ഹിന്ദു, മലയാള മനോരമ, രാഷ്ട്രീയ സഹാറ, ഇന്‍ക്വിലാബ്, ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്, ഹമാര സമാജ് തുടങ്ങിയ പത്രങ്ങള്‍ മുഴുവന്‍ പോപുലര്‍ ഫ്രണ്ടാണ് പരിപാടി നടത്തിയതെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നു.
അപ്പോള്‍ മാധ്യമത്തിന് മാത്രം 'തടവുകാരുടെ മോചനത്തിനുള്ള ഏകോപന സമിതി' എന്ന് കിട്ടിയത് എവിടെ നിന്നാണ്? പത്രധര്‍മം അവിടെ കിടക്കട്ടെ, പക്ഷേ നാട്ടുമര്യാദ എന്നതൊന്നുണ്ടല്ലോ. അത് പോലും കൈവിട്ടാണോ മാധ്യമം വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോകുന്നത്!!!















മനോരമ








ഹിന്ദു















ഹമാര സമാജ്‌














ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്‌















ഇന്‍ക്വിലാബ്‌


















ജദീദ് മെയില്‍

















രാഷ്ട്രീയ സഹാറ











രാഷ്ട്രീയ സഹാറ














തേജസ്‌