Sunday, June 6, 2010

മനോരമയുടെ ഒരു കാര്യം




ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ മനോരമയോളം കഴിവ് മറ്റാര്‍ക്കും ഉണ്ടാവും എന്ന് തോന്നുന്നില്ല...
  •  മനോരമക്ക് മാത്രമേ ഒരു മനുഷ്യനെ 3 കിലോമീറ്റര്‍ അകലേയ്ക്കു തെറിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. വേണമെങ്കില്‍ അതില്‍ കൂടുതലും അടിച്ചു തെറിപ്പിക്കാം..... അല്ലെ മനോരമേ?

  • മറ്റെല്ലാവര്‍ക്കും വിമാനം ഇറങ്ങിയപ്പോള്‍, മനോരമയ്ക്ക് പറന്നുയര്‍ന്നു. എന്തിനാ മനോരമേ ഇത്രയും ധൃതി? എല്ലാത്തിനും ഒരു സാവകാശം വേണ്ടേ? പാവം എബി ജോര്‍ജിനെയും കള്ളനാക്കി. കഷ്ടം!

  • കെട്ടുകഥകള്‍. കഴിഞ്ഞ ദിവസം എമിരേറ്റ്സ് വിമാനം 18000 അടി മുകളില്‍ നിന്നും 5000 അടി താഴേക്കു വന്നു എന്ന് കണ്ടുപിടിച്ച മനോരമ ഇപ്പോള്‍ റണ്‍വേയ്ക്ക് 300 മീറ്റര്‍ മുകളില്‍ വച്ചു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നു. "ബ്ലാക്ക്‌ബോക്സ്‌" മനോരമയുടെ ഓഫീസില്‍ ആണോ ഇരിക്കുന്നത്?