
നാട്ടിലെ പോപുലര്‍ ഫ്രണ്ട്കാര്ക്കൊന്നും ഇപ്പോ വേറെ പണിയില്ലാത്രെ. സീനടിക്കാന്‍ ടീംസ് ഇപ്പൊ ഒളിക്യാമറയും കൊണ്ട് നടക്കാന്നാ നേര് നേരത്തെയറിയിക്കുന്ന പത്രം പറയുന്നേ. ഇതിനി വല്ല 'ക്യാമറ ജിഹാദും' മറ്റും ആണോ.
പത്രങ്ങള്‍ വിശുദ്ധ പശുക്കളല്ല. താല്പര്യങ്ങളും കൂലിയെഴുത്തും സിന്‍ഡിക്കേറ്റും കൈകോര്‍ക്കുമ്പോള്‍ നുണകള്ക്കിടയില് നേര് ചികയേണ്ട ഗതികേടിലാണ് പാവം വായനക്കാര്‍. ഒപ്പം എതിരാളിയെ വെട്ടാനുള്ള തിരക്കിനിടയില്‍ വരുത്തിവയ്ക്കുന്ന ശുദ്ധമണ്ടത്തരങ്ങള്‍ സഹിക്കേണ്ടതും വായനക്കാര്‍ തന്നെ.