കഴിഞ്ഞ ഒരു മാസം തടിയന്റവിട നസീറിന്റെ തിരുമൊഴികളുടെ കാലമായിരുന്നു. കളമശ്ശേരിയില്‍ ബസ് കത്തിച്ചതു മുതല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം വരെ നസീര്‍ ഏറ്റെടുത്തു(ഏറ്റെടുപ്പിച്ചു). പേര് വെളിപ്പെടുത്താത്ത ഇന്റലിജന്‍സ് വൃത്തങ്ങളെയും പോലിസ് അധികാരികളെയും ഉദ്ധരിച്ച് കൊണ്ട് പത്രങ്ങള്‍ വിളമ്പിയ കഥകള്‍ വായിക്കുന്നുണ്ടെങ്കില്‍ നസീറിന് തന്നെ തോന്നുന്നുണ്ടാവും താനൊരു സംഭവമാണല്ലോ എന്ന്. അക്കൂട്ടത്തില്‍ മലയാളത്തിലെ ഒന്നാമത്തെ പത്രമാവാന്‍ മല്‍സരിക്കുന്ന മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ഒന്നു വായിച്ചു നോക്കൂ. എണ്ണത്തില്‍ കുറവാണെങ്കിലും മാതൃഭൂമിക്ക് തന്നെ കൊടുക്കണം ഒന്നാം സ്ഥാനം എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ...
Wednesday, December 30, 2009
Sunday, December 27, 2009
കോട്ടയത്തെ എഡിറ്ററുടെ ഇഷ്ട ചിത്രങ്ങള്‍
''നിങ്ങളുടെ ഇഷ്ടം ആരാണ് തീരുമാനിക്കുക..?''
''സംശയമെന്ത്, ഞാന്‍ തന്നെ''
എങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ!!!
''സംശയമെന്ത്, ഞാന്‍ തന്നെ''
എങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ!!!
Saturday, December 26, 2009
പണം കൊടുത്താല്‍ വാര്‍ത്തയെഴുതുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച്
മാധ്യമ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
കൃത്യം തുക കൊടുത്താല്‍ നിങ്ങള്‍ക്കിഷ്ടമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടും. വാര്‍ത്തകള്‍ മറച്ച് പിടിക്കപ്പെടും. പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി മാധ്യമ കോളങ്ങളില്‍ തിരഞ്ഞെടുപ്പ് കാംപയിനുകള്‍ വരും. ഇന്ത്യന്‍ മാധ്യമ ലോകത്ത് തല പൊക്കിയ അധാര്‍മ്മികതക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ശക്തമായി രംഗത്ത് വന്നിരിക്കയാണിപ്പോള്‍. കഴിഞ്ഞ 22ന് ചേര്‍ന്ന് ഗില്‍ഡ് വാര്‍ഷിക യോഗത്തില്‍ വാര്‍ത്തകള്‍ വിലക്കെടുക്കപ്പെടുന്ന പ്രവണതക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.ഇന്ത്യന്‍ മാധ്യമ രംഗത്ത് പണം വാങ്ങി വാര്‍ത്തയെഴുതുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഈ പ്രവണത കൂടുതലായുണ്ടായതെന്ന് ഗില്‍ഡ് വിലയിരുത്തിയിട്ടുണ്ട്. ഇത്തരം നടപടികള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും ഗില്‍ഡ് യോഗം ചൂണ്ടിക്കാട്ടി. സത്യമായ വിവരം പൊതു ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തണമെന്ന് യോഗം മാധ്യമങ്ങളോടും എഡിറ്റര്‍മാരോടും ആവശ്യപ്പെട്ടു.
പൊതുജന താല്‍പര്യത്തിന് വേണ്ടിയാകണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മാധ്യമപ്രവര്‍ത്തകന്റെ പ്രൊഫഷണലിസം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ കണ്ടെത്തേണ്ടത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉപദ്രവിക്കുകയോ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി അവരെ പിന്തുണക്കുകയോ വാര്‍ത്തയെ പണം സ്വാധീനിക്കുകയോ ചെയ്യാന്‍ പാടില്ല.
അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സിലില്‍ ചട്ടങ്ങളും വാര്‍ത്താ പ്രക്ഷേപണത്തിന്റെ ചട്ടങ്ങളും പാലിച്ച കൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് തടസമില്ല. അതിന് അവകാശവുമുണ്ട്. എന്നാല്‍ വാര്‍ത്തകളും പരസ്യങ്ങളും പൊതു ജനത്തിന് തിരിച്ചറിയാനാകണം. അല്ലാതിരുന്നാല്‍ അത് പൊതു ജനത്തെ ആശയക്കുഴപ്പത്തിലാക്കും.
രാഷ്ട്രീയ പാര്‍ട്ടികളും കമ്പനികളും സംഘടനകളും വ്യക്തികളും വാര്‍ത്തകളെ സ്വാധീനിക്കുന്നതിന് പണം നല്‍കുന്നുണ്ട്. പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ വാര്‍ത്തയില്‍ ഇടപെടല്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരസ്യക്കാരന്റെ താല്‍പര്യം വായനക്കാരനിലും കാഴ്ചക്കാരനിലുമെത്തിക്കാന്‍ സുതാര്യമായ മാര്‍ഗങ്ങള്‍ തേടണം. വാര്‍ത്തയെ മറയാക്കിപ്പിടിച്ചു കൊണ്ട് വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കരുത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്താ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിന് മാധ്യമ സ്ഥാപനത്തിളെയും മാധ്യമപ്രവര്‍ത്തകരെയും പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും എഡിറ്റേഴ്‌സ് ഗില്‍ഡ് വിമര്‍ശിച്ചു. ചില മാധ്യമങ്ങളുടെ ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ മൊത്തം മാധ്യമങ്ങള്‍ക്കും പേരു ദോശമുണ്ടാക്കുകയാണ്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിന് മഹത്തായ ചരിത്രമുണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷണവും അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടവുമാണ് അതിന്റെ ദൗത്യം. വാര്‍ത്തകള്‍ വിലക്കെടുക്കപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്. ഇക്കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തന മേഖലയിലെ ഇത്തരം ദുഷ്പ്രവണതകള്‍ ഇല്ലാതാക്കാന്‍ മാധ്യമങ്ങളും പൊതു സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനം സഹകരിക്കണം. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ഗില്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മാധ്യമ രംഗത്ത് പണത്തിന്റെ ദുസ്വാധീനം വര്‍ധിച്ചുവരുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ നൈനാനാണ് യോഗത്തില്‍ ഉന്നയിച്ചത്. വാര്‍ത്തകള്‍ വിലക്കെടുക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെയും യോഗം നിശ്ചയിച്ചു. ടി എന്‍ നൈനന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ബി ജി വര്‍ഗീസ്, സമിത് ചക്രവര്‍ത്തി, മധു കിഷാവര്‍ എന്നിവര്‍ അംഗങ്ങളാണ്. എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡണ്ടായി ഐ ബി എന്‍ നെറ്റ്‌വര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് രാജ്ദീപ് സര്‍ദേസായിയെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യന്‍ എക്‌സ്പ്രസ് കോളമിസ്റ്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കൂമി കപൂറാണ് ജനറല്‍ സെക്രട്ടറി.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മാധ്യമങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ പടച്ചുവിടുന്നതിനായി വന്‍ തോതില്‍ പണമൊഴുക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തിടെ ദല്‍ഹിയില്‍ അഴിമതി മറച്ച് വെക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനില്‍ നിന്നും മാസപ്പടി സ്വീകരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
http://www.keralaflashnews.com/editors-guild-paid-news
Friday, October 30, 2009
Monday, October 26, 2009
നിക്ഷേപ ജിഹാദ്
കൂടെ ജിഹാദുണ്ടെങ്കിലേ ഇപ്പോള്‍ വാര്‍ത്തയ്ക്ക് ഒരു എരിവും പുളിയുമുള്ളു. ലൗ ജിഹാദ്, ക്ലിനിക്കല്‍ ജിഹാദ് എന്നിവയ്ക്ക് പിന്നാലെ ഇതാ നിക്ഷേപ ജിഹാദും. പുതിയ കണ്ടുപിടിത്തവും ജിഹാദ് സ്‌പെഷ്യലിസ്റ്റായ കേരളകൗമുദി വകയാണ്.
Sunday, October 25, 2009
Saturday, October 24, 2009
പത്രത്തിനു വയസ്സായാല്‍
വയസ്സാവുമ്പോള്‍ അത്തുംപിത്തുമാവുമെന്ന് സാധാരണ പറയാറുണ്ടല്ലോ. പത്രത്തിന് മാത്രം അത് ബാധകമാക്കാതിരിക്കുന്നതെന്തിന്. അങ്ങനെയാവുമ്പോ മരിച്ചവര്‍ വന്നു തെളിവ് നല്‍കി മനോരമ മുത്തശ്ശി പറയുന്നത് അത്ര വലിയ തെറ്റല്ല.
ഡി.ജി.പി പലതും പറയും
പറയുന്നത് അത്‌പോലെ എഴുതാനാണെങ്കില്‍ പിന്നെന്തിനാ കാക്കത്തൊള്ളായിരം പത്രങ്ങള്‍. അങ്ങേര് പലതും പറയും. എന്തെഴുതണമെന്ന് ഞങ്ങള്‍ പത്രക്കാര്‍ തീരുമാനിക്കും. ഹല്ല പിന്നെ..ഇതു ഞാന്‍ പറയുന്നതല്ല. സാക്ഷാല്‍ പശുമാര്‍ക്ക് പത്രം ജന്മഭൂമി.
വാര്‍ത്തയ്‌ക്കെന്തിനാ തലക്കെട്ട്
വാര്‍ത്തയും തലക്കെട്ടും തമ്മില്‍ വല്ല ബന്ധവും ആവശ്യമുണ്ടോ? മാതൃഭൂമിയുടെ ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ ഒരു കണ്‍ഫ്യൂഷന്‍ ആണ്.. സോറി
Subscribe to:
Posts (Atom)